/sathyam/media/post_attachments/N6bn13ZmCJwrkX9dHYLz.jpg)
തൃശ്ശൂര്‍: തൃശൂര്‍ ജില്ലാ ആശുപത്രിയിലെ എസ് എഫ് ഐ-എ ഐ എസ് എഫ് സംഘർഷത്തിൽ പ്രതിഷേധമറിയിച്ച് മുൻ മന്ത്രി വി എസ് സുനിൽ കുമാർ. ഒല്ലൂർ വൈലോപ്പിള്ളി സർക്കാർ കോളേജിലെ എ ഐ എസ് എഫിന്‍റെ പഠിപ്പ് മുടക്കി സമരത്തിനിടയിലേക്ക് എസ് എഫ് ഐ അനാവശ്യമായ ആക്രമണമാണ് നടത്തിയതെന്ന് സുനിൽ കുമാർ അഭിപ്രായപ്പെട്ടു.
എസ് എഫ് ഐ - ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയത് ഗുണ്ടാ ആക്രമണമാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു. സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ വിഎസ് സുനിൽകുമാർ പോസ്റ്റ് പിൻവലിച്ചു.