കാലാവധി കഴിയുമ്പോൾ പുതിയ സ്ഥാനം കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കളിയാണ് ഇപ്പോഴത്തേത്; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ പുള്ളിയുടെ കുടുംബത്തിൽ നിന്നല്ലല്ലോ! ഗവർണർക്കെതിരെ എം എം മണി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ആദ്യം വിസമ്മതിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി എം.എം മണി. ഗവര്‍ണ്ണറുടെ കുടുംബത്തില്‍ നിന്ന് കൊണ്ടുവന്നല്ല മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫിന് ശമ്പളം കൊടുക്കുന്നതെന്നായിരുന്നു എ.എം. മണിയുടെ പ്രതികരണം.

'അദ്ദേഹം കുറച്ചുദിവസമായി ഇതുതന്നെയല്ലേ കളിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രിമാരുടെ ഓഫീസിൽ രാഷ്ട്രീയക്കാരല്ലാതെ പിന്നെ ആരാണ് ഇരിക്കേണ്ടത്. അഞ്ചുതവണ കൂട് മാറി ബിജെപിയിലെത്തിയ ആളല്ലേ, അഞ്ച് തവണ കൂടുമാറിയിട്ടല്ലേ ഇപ്പോ ഗവർണറായിട്ടിരിക്കുന്നത്. കാലാവധി കഴിയുമ്പോൾ പുതിയ സ്ഥാനം കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കളിയാണ് ഇപ്പോഴത്തേത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ പുള്ളിയുടെ കുടുംബത്തിൽ നിന്നല്ലല്ലോ, സർക്കാരിന്‍റെ ഖജനാവിൽ നിന്നല്ലേ കൊടുക്കുന്നത്'-മണി പറഞ്ഞു.

ഗവര്‍ണര്‍ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം നാലാം തരത്തിലെ അഞ്ചാം തരം രാഷ്ട്രീയക്കളി കളിക്കുകയാണെന്നും എം.എം മണി പറഞ്ഞു.

Advertisment