/sathyam/media/post_attachments/vbBTlxMEu4BZooxZsxlO.jpg)
കിഴക്കമ്പലം: ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു സി.കെയുടെ മരണത്തിന് പിന്നില്‍ പി.വി. ശ്രീനിജന്‍ എംഎല്‍എ ആണെന്ന ആരോപണവുമായി കിറ്റെക്സ് എംഡി സാബു എം.ജേക്കബ് രംഗത്ത്. ഇതുവരെ ഒരു അടിപിടി പോലും ട്വന്റി 20 പ്രവർത്തകർ ഉണ്ടാക്കിയിട്ടില്ലെന്നും കിഴക്കമ്പലം വളരെ ശാന്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനിജിൻ തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അക്രമങ്ങൾ ആരംഭിച്ചതെന്നും സാബു ആരോപിച്ചു. ട്വന്റി 20യെ എങ്ങനെ ഇല്ലാതാക്കാമെന്നാണു ശ്രീനിജന്‍ നോക്കുന്നത്. സംഭവം നടക്കുമ്പോൾ എംഎൽഎ അടുത്ത വീട്ടിലുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കൊലപാതകത്തിന്റെ പൂർണ ഉത്തരവാദി എംഎൽഎ മാത്രമാണെന്നും സാബു ആരോപിച്ചു.