/sathyam/media/post_attachments/6DdNU14cmUMVbBIcdqIF.jpg)
കിഴക്കമ്പലം: ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്ന് പി.വി. ശ്രീനിജിൻ എംഎൽഎ. വ്യക്തിപരമായി വ്യാജ ആരോപണവും വ്യക്തി അധിക്ഷേപവും നടത്തിയ ട്വന്റി20 വാർഡ് മെമ്പർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.വി.ശ്രീനിജിൻ പറഞ്ഞു.
നിക്ഷ്പക്ഷ അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുവരണം. മരണപ്പെട്ട വ്യക്തി ആശുപത്രിയിൽ നൽകിയ മൊഴിയിൽ മർദനമേറ്റ വിവരം പറഞ്ഞിട്ടില്ലെന്നാണ് അറിഞ്ഞത്. വേറെ രോഗങ്ങൾ ഉണ്ടായിരുന്നതു കൊണ്ടാണോ മരണം സംഭവിച്ചത് എന്ന് അന്വേഷണത്തിൽ തെളിയേണ്ടതുണ്ടെന്നും ശ്രീനിജിന്‍ പറഞ്ഞു.