സുനില്‍ പാലാ
Updated On
New Update
പാലാ നഗരത്തിലും പരിസരപ്രദേശങ്ങളിലും ന്യൂജനറേഷന്‍ ബൈക്കുമായി അഭ്യാസത്തിനിറങ്ങുന്ന കൗമാരക്കാരെയും യുവാക്കളെയും പിടികൂടി കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിനായി പാലാ പോലീസ് "ഓപ്പറേഷന്‍ വീലി" പരിപാടിയുമായി രംഗത്ത്.
Advertisment
കഴിഞ്ഞ ദിവസം നിരവധിപേര്‍ നോക്കിനില്‍ക്കെ പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിന് മുന്‍വശം ഹൈവേയില്‍ ബൈക്കഭ്യാസം നടത്തിയ വിദ്യാര്‍ത്ഥികളെ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് ന്യൂജനറേഷന്‍ ബൈക്കഭ്യാസം നടത്തുന്നവരെ പിടികൂടാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് പാലാ സി.ഐ. കെ.പി. ടോംസണ്‍ പറഞ്ഞു.
''ഫ്രീക്കന്‍മാരുടെ ഇടയില്‍ അറിയപ്പെടുന്ന 'വീലി അഭ്യാസം' (ബൈക്കിന്റെ ഫ്രണ്ട് വീല്‍ പൊക്കി ഒറ്റവീലില്‍ ഓടിക്കുന്ന അഭ്യാസം) തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ് നിര്‍ദദേശം നല്‍കിയിരുന്നു.