/sathyam/media/post_attachments/SwQ5IHlsL9aIr6UnWOEk.jpg)
കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി20 ഏരിയ സെക്രട്ടറി സി.കെ. ദീപുവിന്റെ മരണത്തിന് ഇടയാക്കിയതു തലയ്ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദീപുവിന്റെ തലയിൽ രണ്ടിടത്തു ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ഇതുമൂലം രക്തധമനി പൊട്ടി തലച്ചോറിൽ രക്തം കട്ടപിടിച്ചതാണു മരണകാരണമായത്. കരൾ രോഗം ആരോഗ്യസ്ഥിതി ഗുരുതരമാക്കിയെന്നുമാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ട്വന്റി-20 യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്.ഐ.ആറിലുണ്ട്.