/sathyam/media/post_attachments/6T361tx2nlz8acqPC1dn.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. മൊബൈൽ ഫോണുകളിലെ തെളിവുകൾ പൂർണമായും നശിപ്പിച്ചതായാണ് കോടതിയെ അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു വ്യക്തിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ എന്തിനാണ് ഇത്രയേറെ സമയമെന്നും അന്വേഷണത്തിന് ഇനി എത്ര സമയം വേണമെന്നും കോടതി ചോദിച്ചു.
മാര്‍ച്ച് ഒന്നാം തീയതി വരെയാണ് തുടരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍ അതിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അതിനാല്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കേസിലെ തുടരന്വേഷണം തടയരുത് എന്ന് ഹൈക്കോടതിയിൽ നടി ആവശ്യപ്പെട്ടു. കേസിൽ വെളിപ്പെടുത്തൽ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്താണ്. ബാംഗ്ലൂരിൽ നിൽക്കുമ്പോഴാണ് താനീ വെളിപ്പെടുത്തൽ ടിവിയിലൂടെ കണ്ടത്. കുറ്റപത്രം നൽകിയാലും തുടരന്വേഷണം നടത്താൻ പൊലീസിന് അധികാരം ഉണ്ട്. ഇരയെന്ന നിലയിൽ കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം എന്ന് തനിക്ക് താത്പര്യമുണ്ട്. പ്രതിക്ക് സ്വയം തനിക്കെതിരെ തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വാദിച്ചു.