/sathyam/media/post_attachments/We6sf9dAYxEF66t7KK8T.jpg)
തിരുവനന്തപുരം: യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് ലിംഗം മുറിച്ച കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് ഗംഗേശാനന്ദ. ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൽ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്നും ഗംഗേശാനന്ദ പറഞ്ഞു.
തന്റെ ലിംഗം മുറിച്ചത് എന്തിനാണെന്നും ഉണര്‍ന്നപ്പോള്‍ രക്തം ചീറ്റുന്നതാണ് കണ്ടതെന്നും ഗംഗേശാനന്ദ പറയുന്നു. ‘പലയിടത്തും പീഡനങ്ങളും മറ്റും നടക്കുന്നുണ്ട്. അവർക്കെതിരെ പരാതി നൽകുകയും കോടതി ശിക്ഷിക്കുകയും ചെയ്യുന്നു.
പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെയല്ല. യഥാർഥത്തിൽ പീഡിപ്പിക്കപ്പെട്ടത് ഞാനാണ്. ഒരു തെറ്റ് ചെയ്താൽ എന്നെ ശിക്ഷിക്കുകയല്ലേ വേണ്ടത്? അല്ലാതെ, ജനനേന്ദ്രിയം മുറിക്കുകയാണോ വേണ്ടത്? എന്നിട്ടും ആരെയും കുറ്റപ്പെടുത്തിയില്ലല്ലോ. ആർക്കെതിരെയും ഞാൻ പരാതി കൊടുത്തിട്ടുമില്ല. ഈ ലോകം മുഴുവൻ ഞാൻ കുറ്റക്കാരാനാണെന്ന് അറിയപ്പെട്ടു തുടങ്ങി. ഇനി ഞാൻ എന്ത് കുറ്റം സമ്മതിക്കാനാണ്.’–ഗംഗേശാനന്ദ പറഞ്ഞു.