സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു; ഇന്നത്തെ നിരക്ക് അറിയാം

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ്ണവില.

ഒരു പവൻ സ്വർണ്ണത്തിന് 320 രൂപയാണ് ഉയർന്നത്. കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വിത്യങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 43,640 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 40 രൂപ ഉയർന്നു. വിപണി വില 5455 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 30 രൂപ ഉയർന്നു. വിപണി വില 4513 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല.

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Advertisment