/sathyam/media/post_attachments/H12IauB6weMjRVgjiaIS.jpg)
കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകക്കേസില്‍ പൊലീസുകാരനെയും ചോദ്യം ചെയ്യുന്നു. കണ്ണവം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. സംഭവദിവസം രാത്രി ഒരുമണിയോടെ ഒന്നാം പ്രതി ലിജേഷുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
ലിജേഷിന്റെ ബന്ധുകൂടിയാണ് സുരേഷ്. മറ്റൊരാളെയാണ് വിളിച്ചതെന്നും, കോള്‍ മാറിപ്പോയതാണെന്നുമാണ് ലിജേഷ് പറയുന്നത്. എന്നാല്‍ ഫോണ്‍ ചെയ്ത വിവരം സുരേഷ് നിഷേധിച്ചെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഹരിദാസിന്റെ കൊലപാതകം രാഷ്ട്രീയവിരോധം മൂലമെന്നു റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊലപാതകം നടത്തിയത് ബിജെപി സംഘമാണ്. ഒന്നാംപ്രതി ബിജെപി കൗൺസിലർ ലിജേഷ് ആണ്. പ്രതികൾ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.