വയനാട്ടിൽ ലോഡ്ജ് മുറിയില്‍ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

സുല്‍ത്താന്‍ ബത്തേരി: വയനാട് മണിച്ചിറയിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി സ്വദേശി നിഖില്‍ പ്രകാശ് (26), ശശിമല പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത (22) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും മുറിയിലെ ഫാനിനോട് ചേർന്ന ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുവരും റൂമെടുത്തത്. ബുധനാഴ്ച ഉച്ചയായിട്ടും രണ്ടുപേരെയും മുറിയുടെ പുറത്തേക്ക് കണ്ടില്ല. ഇതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056)

Advertisment