/sathyam/media/post_attachments/ZO1H12cncfUqgwLMnJh5.jpg)
കൊച്ചി: പി. ശശിയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനത്തില്‍ പ്രതിനിധികളല്ലാത്തവരെയും തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
പി.ശശി നിലവിൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് സിപിഎമ്മിൻ്റെ അഭിഭാഷക സംഘടനയുടെ നേതാവുമാണ്. മേൽഘടകത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ പ്രമോഷൻ സ്വാഭാവിക നടപടി മാത്രമാണ്. പി.ശശിയെ ലൈംഗീക ആരോപണത്തിൻ്റെ പേരിലല്ല പാർട്ടി ശിക്ഷിച്ചതെന്നും കോടിയേരി പറഞ്ഞു.
തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്നും ശശിയെ സംസ്ഥാന സമിതിയില്‍ എടുത്തത് ശരിയായ തീരുമാനമാണെന്നും കോടിയേരി പറഞ്ഞു.