/sathyam/media/post_attachments/jDF849oWEYSpOXeo2LTc.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23-ന് ആരംഭിച്ച് ഏപ്രില്‍ രണ്ടിന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. ഏപ്രില്‍, മേയ് അവധിയായിരിക്കും. പ്രത്യേക സാഹചര്യത്തില്‍ ചോദ്യങ്ങള്‍ ലളിതമായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 31-ന് ആരംഭിച്ച് ഏപ്രില്‍ 29-ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30-ന് ആരംഭിച്ച് ഏപ്രില്‍ 22-ന് അവസാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്ലസ് വണ്‍/വി.എച്ച്.എസ്.ഇ. പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ 18 വരെ നടക്കും.
സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി മേയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കദമിക് കലണ്ടര്‍ മേയ് മാസത്തില്‍ പ്രസിദ്ധീകരിക്കും. മേയ് മാസത്തില്‍തന്നെ അധ്യാപകര്‍ക്കുള്ള പരിശീലനം നടക്കും. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us