ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു; വളളത്തിലുണ്ടായിരുന്നത് 25 ഓളം പേർ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

New Update

publive-image

Advertisment

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞ് അപകടം. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

ജില്ലാ കളക്ടർ ഉടൻ തന്നെ മത്സരങ്ങൾ നിർത്തിവെക്കാനും രക്ഷാപ്രവർത്തനത്തിന് നിർദ്ദേശിക്കുകയായിരുന്നു. ഓരോരുത്തരെയായി കരക്കെത്തിക്കുകയാണ്

ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളം ആണ് മുങ്ങിയത്. 25 ഓളം വനിതകൾ വള്ളത്തിൽ ഉണ്ട്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തി രക്ഷപ്രവർത്തനം നടത്തുന്നു.

ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്.

Advertisment