ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/post_attachments/TPatABUBOIqvUfO1LLoH.jpg)
തിരുവനന്തപുരം: ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം ഞായർ രാവിലെ എകെജി സെന്ററിൽ വച്ച് നടന്നിരുന്നു. പിന്നാലെ ചടങ്ങിന്റെ ചിത്രം പങ്കിട്ട് പ്രണയത്തിന്റെ കുറിപ്പ് പങ്കിടുകയാണ് ആര്യ.
Advertisment
‘സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’, വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട് ആര്യാ രാജേന്ദ്രൻ വിവാഹ നിശ്ചയ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചു.
വിവാഹ തീയതി പിന്നീട് നിശ്ചയിക്കുമെന്ന് ഇരുവരും ചടങ്ങിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. സച്ചിന്റെയും ആര്യയുടെയും അടുത്ത ബന്ധുക്കളും പാര്‍ട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മന്ത്രി വി. ശിവൻകുട്ടി, വി.കെ.പ്രശാന്ത് എംഎൽഎ തുടങ്ങിയവരും ചടങ്ങിനെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us