ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/dh9seq8aKQ4mmZ21cbDG.jpg)
ചാരുംമൂട്: ബൈക്കിനുള്ളിൽ ഒളിച്ച മൂര്‍ഖനെ പിടികൂടി വാവ സുരേഷ്. ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം വാവയുടെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. ചാരുമൂട് ശാരദാസ് ടെക്സ്റ്റയിൽസ് ഉടമ മുകേഷിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
Advertisment
വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഒരു ബുള്ളറ്റും യമഹ ബൈക്കുമാണുണ്ടായിരുന്നത്. മുകേഷിന്റെ മകൻ അഖിൽ ജിമ്മിൽ പോകാൻ ബുളളറ്റിലേക്ക് കയറുമ്പോളാണ് തറയിൽ കിടന്നിരുന്ന മൂർഖൻ പത്തിവിടർത്തി കൊത്താൻ വന്നത്.
ഇതോടെ വണ്ടിയിൽ നിന്ന് അഖിൽ ചാടിയിറങ്ങി. ഇതിനിടെ പാമ്പ് മൂടിയിട്ടിരുന്ന ബൈക്കിലേക്ക് കയറി. ഇതിനിടെ വാവ സുരേഷിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചു. രാത്രി 8.30ഓടെയാണ് സുരേഷ് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us