/sathyam/media/post_attachments/kdXamqALZBvoubkOeoDE.jpg)
തിരുവനന്തപുരം: എ.കെ. ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്നും വളരെ നേരത്തേതന്നെ താന്‍ വിടപറഞ്ഞിട്ടുള്ളതാണെന്നും ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം വ്യക്തമാക്കി.