തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റമെന്ന ആവശ്യം ഉയർത്തി ശശി തരൂർ ! ജനങ്ങളെ പ്രചോദിപ്പിക്കുന്ന നേതാക്കൾ നേതൃത്വത്തിലില്ലെന്ന വിമർശനം ലക്ഷ്യമിടുന്നത് ഗാന്ധി കുടുംബത്തെ തന്നെ. രാഹുൽ ഗാന്ധിയും അനുയായികളും നേതൃത്വത്തിൽ നിന്നും ഉടൻ മാറണമെന്ന് പറയാതെ പറഞ്ഞ് തരൂർ ! തരൂരിൻ്റെ നിലപാട് ജി 23 നേതാക്കൾ ആലോചിച്ച് എടുത്തത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. ഇനി കോൺഗ്രസ് തിരികെ വരണമെങ്കിൽ നേതൃമാറ്റം അനിവാര്യമാണെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു. കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ് -- നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്.

Advertisment