അമ്മ പോയിട്ട് 16 ദിവസം; അമ്മയുടെ ജന്മദിനത്തില്‍ തിരികെ ജോലിയിലേക്ക്‌-കെപിഎസി ലളിതയുടെ ജന്മദിനത്തില്‍ കുറിപ്പുമായി സിദ്ധാര്‍ത്ഥ് ഭരതന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഫെബ്രുവരി 22നായിരുന്നു മലയാളികളുടെ പ്രിയ നടി കെപിഎസി ലളിത ഓർമയായത്. കെപിഎസി ലളിതയുടെ ജന്മദിനത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. പുതിയ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് ശുഭകരമായ ഈ ദിവസം തന്നെ ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സിദ്ധാര്‍ത്ഥ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്...

'ഇന്നലെ അമ്മ വിടവാങ്ങിയിട്ട് 16-ാം ദിവസമായിരുന്നു. ഔദ്യോഗിക ദുഃഖാചരണം ഇതോടെ അവസാനിക്കുന്നു. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. അതിനാൽ ഈ ശുഭദിനത്തിൽ തന്നെ എന്റെ ജോലിയിലേക്ക് തിരിച്ചുവരാൻ ഞാൻ തീരുമാനിച്ചു. പുതിയ ചിത്രമായ ‘ജിന്നി’ന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്നു കരുതി. അമ്മയുടെ വിയോഗത്തിൽ നിന്ന് കര കയറാൻ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാകണം."

Advertisment