/sathyam/media/post_attachments/5Y65nmar9I1ntrWuYiM0.jpg)
തിരുവനന്തപുരം: എൽഡിഎഫിന് വിജയസാധ്യതയുള്ള 2 രാജ്യസഭാ സീറ്റുകൾ സിപിഎമ്മും സിപിഐയും പങ്കിടും. ഒഴിവ് വരുന്ന രണ്ട് സീറ്റുകളിൽ ഒന്നിന് ജെഡിഎസും, എൻസിപിയും, എൽജെഡിയും യോഗത്തിൽ അവകാശവാദം ഉന്നയിച്ചു. എന്നാൽ ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് സിപിഐക്ക് നൽകാമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുകയായിരുന്നു.
മറ്റു ഘടകക്ഷികളെല്ലാം സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഇന്ന് എകെജി സെൻ്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായത്. സിപിഐക്ക് ലഭിച്ച രാജ്യസഭാ സീറ്റിൽ ഇന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും എന്നാണ് സൂചന. സിപിഎം പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ യുവാക്കളും മുതിർന്ന നേതാക്കളുമുണ്ട്.