രാജ്യസഭാ തെരഞ്ഞെടുപ്പ്: പി സന്തോഷ് കുമാർ സിപിഐ സ്ഥാനാർത്ഥി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാർഥിയെ തീരുമാനിച്ചു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സ്ഥാനാർഥി. ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. എഐവൈഎഫിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍.

രാജ്യസഭാ സീറ്റുകൾ സിപിഐഎമ്മിനും സിപിഐക്കും കൊടുക്കാൻ എൽഡിഎഫ് യോഗത്തിൽ ധാരണയായിരുന്നു. എൽജെഡി, എൻസിപി, ജെഡിഎസ് എന്നീ ഘടക കക്ഷികളും സീറ്റിൽ അവകാശം ഉന്നയിച്ചിരുന്നു. ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റുകളിലൊന്ന് സി.പി.ഐക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.

Advertisment