സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും കുതിച്ചുയർന്ന് സ്വർണവില

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, പവൻ സ്വർണത്തിന് 43,400 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,425 രൂപയാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 10 രൂപയുമാണ് വർദ്ധിച്ചത്.

കഴിഞ്ഞ മാസം 29ന് ജൂൺ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 43,080 രൂപയിൽ സ്വർണവില എത്തിയിരുന്നു. പിന്നീടുള്ള രണ്ട് ദിവസം വില ഉയരുകയായിരുന്നു. ആഗോള സ്വർണവിലയ്ക്ക് അനുസൃതമായാണ് കേരളത്തിലെ സ്വർണവിലയിലും മാറ്റങ്ങൾ വരാറുള്ളത്.

സ്വർണത്തിന് മൂല്യം കൂടി വരുന്ന സാഹചര്യത്തിൽ മിക്ക ആളുകളും സ്വർണത്തിൽ നിക്ഷേപം നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Advertisment