/sathyam/media/post_attachments/O1k7ysubFsinmYNsicFj.jpg)
കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സുരേഷ് ഗോപി രാജ്യ സഭയില്‍ നടത്തിയ പ്രസംഗം പങ്കുവച്ച് മകൻ ഗോകുൽ. അച്ഛൻ ജനങ്ങൾക്ക് വേണ്ടി വാദിക്കുന്നത് കാണുന്നത് പ്രചോദനമാണെന്ന് ഗോകുൽ ഫേസ്ബുക്കിൽ കുറിക്കുന്നു.
"വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ അച്ഛൻ. എന്റെ പ്രചോദനം. എന്റെ സൂപ്പർഹീറോ!''-എന്നാണ് വീഡിയോ പങ്കുവച്ച് ഗോകുല്‍ സുരേഷ് കുറിച്ചിരിക്കുന്നത്.
https://www.facebook.com/ActorGokulSuresh/videos/499289228366831
കേരളത്തിലെ ആദിവാസികളുടെ അവസ്ഥ മോശമാണെന്നും ട്രൈബല്‍ കമ്മീഷനെ അയക്കണമെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു. ഇടമലകുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്സായെന്നും സ്വന്തം കൈയിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ആദിവാസി ഊരുകളിൽ സഹായമെത്തിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.