ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ? പ്രഖ്യാപനം അർധരാത്രി. വനിതകള്‍ക്ക് സീറ്റില്ലെന്നു പറഞ്ഞ് മുടി മുറിച്ചവര്‍ക്കു കോണ്‍ഗ്രസിന്റെ ചുട്ട മറുപടി. മുസ്ലീം- യുവ - വനിത പ്രാതിനിധ്യങ്ങൾ ജെബിക്ക് തുണയായി. കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിനിധിയായി വനിത വരുന്നത് നാലു പതിറ്റാണ്ടിന് ശേഷം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ ഹിഷാം കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായേക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം അര്‍ധരാത്രി ഉണ്ടാകും. ഡല്‍ഹിയില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ജെബിയുടെ പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്.

എം ലിജു, വിടി ബല്‍റാം, സതീശന്‍ പാച്ചേനി, ജയ്‌സണ്‍ ജോസഫ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ പേരുകളാണ് അവസാന ഘട്ടം വരെ പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരെ ഒഴിവാക്കുക, സ്ഥിരമായി മത്സരിക്കാന്‍ അവസരം കിട്ടിയവരെ പരിഗണിക്കാതിരിക്കുക എന്നീ മാനദണ്ഡങ്ങള്‍ കൂടി ഹൈക്കമാന്‍ഡ് നിശ്ചയിച്ചു.

publive-image

ഇതോടെ ജെയ്‌സണ്‍ ജോസഫ് ഒഴികെയുള്ളവര്‍ പുറത്തായി. ഇതോടെ വനിതാ പ്രാതിനിധ്യവും മുസ്ലീം പ്രാതിനിധ്യവും ഉറപ്പാക്കണമെന്ന നിര്‍ദേശം കൂടി വന്നു. ഇതോടെയാണ് ജെബിയുടെ പേരിലേക്ക് കാര്യങ്ങള്‍ ചുരുങ്ങിയത്. കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തില്‍ നിന്നും വനിതകളാരും എംപിയാകുന്നില്ലെന്നതും ജെബിക്ക് തുണയായി.

കോണ്‍ഗ്രസിന് രാജ്യസഭയില്‍ വനിതാ പ്രതിനിധികള്‍ ഇല്ലാത്തതും കേരളത്തിലെ 21 എംഎല്‍എമാരില്‍ ഒരാള്‍ പോലും മുസ്ലീം സമുദായത്തില്‍ നിന്നും ഇല്ലാത്തതും പരിഗണിച്ചതോടെ ജെബിക്ക് സീറ്റ് ഉറപ്പിക്കുകയായിരുന്നു. രാജ്യത്ത് കോണ്‍ഗ്രസിന് ജയിക്കാനാവുന്ന ഏക സീറ്റാണ് ഇക്കുറി മുതിര്‍ന്ന നേതാക്കളെ മറികടന്ന് മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയ്ക്ക് തന്നെ നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസിന്റെ സമര മുഖങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ജെബി. ആലുവാ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണുമാണ് ജെബി. 12 വര്‍ഷമായി ആലുവാ മുനിസിപ്പാലിറ്റിയിലെ അംഗമാണ് ജെബി.

പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുമാണ് ജെബി രാഷ്ട്രീയ രംഗത്തേക്ക് വന്നത്. കോണ്‍ഗ്രസ് നേതാവ് കെഎംഐ മേത്തറുടെ മകളും മുന്‍ കെപിസിസി അധ്യക്ഷനായ ടിഒഒ കൊച്ചുബാവയുടെ കൊച്ചുമകളുമാണ് ജെബി. രാഷ്ട്രീയ പാരമ്പര്യമുണ്ടായിട്ടും സ്വന്തം കഴിവിലും അധ്വാനത്തിലുമാണ് ജെബി പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നത്. ഡോ. ഹിഷാമാണ് ഭര്‍ത്താവ്. 44 കാരിയായ ജെബി അഭിഭാഷക കൂടിയാണ്.

Advertisment