ന്യൂഡല്‍ഹി: തിരുവനന്തപുരം: മാരത്തണ്‍ ചര്‍ച്ചകളും അനിശ്ചിതത്വവും നാടകീയതയും നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ യുവ വനിതാ മുഖം ജെബി മേത്തര്‍ ഹിഷാം രാജ്യസഭയിലേക്ക്. വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന പരാതികളൊക്കെ പരിഹസിച്ചാണ് ജെബിയുടെ സ്ഥാനാര്‍ത്ഥിത്വം. രാജ്യത്ത് കോണ്‍ഗ്രസിന് ജയിക്കാനാവുന്ന ഏക സീറ്റാണ് ഇക്കുറി മുതിര്‍ന്ന നേതാക്കളെ മറികടന്ന് മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയ്ക്ക് തന്നെ നല്‍കിയത്.
ഇത്തവണത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോള്‍ സിപിഎമ്മും സിപിഐയും യുവ മുഖങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയിരുന്നുസിപിഐ പി സന്തോഷ്‌കുമാറിനും സിപിഎം എഎ റഹീമിനും അവസരം നല്‍കിയതോടെ കോണ്‍ഗ്രസിന്റെ പട്ടികയില്‍ വരുന്ന പേര് മുതിര്‍ന്നവരുടെ ആകുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ എല്ലാവരെയും ഞെട്ടിച്ചാണ് കോണ്‍ഗ്രസ് ജെബി മേത്തറെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.
ഒരു വനിതാ സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം കരുത്തയായ യുവ നേതാവിനെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതെന്ന് നിസംശയം പറയാം. കോണ്‍ഗ്രസില്‍ വിജയിക്കാനാവുന്ന സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുന്നില്ലെന്ന പരാതികള്‍ക്കൊക്കെ പരിഹാരമായാണ് ജെബിയുടെ സ്ഥാനാര്‍ത്ഥിത്വം. നേരത്തെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്തത് പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടായിക്കിയിരുന്നു.
ഇതിനൊക്കെയുള്ള പരിഹാരം കൂടിയാണ് ജെബിക്ക് ഇപ്പോള്‍ കൈവന്ന അവസരം. നേരത്തെ മുസ്ലീം പ്രാതിനിധ്യം കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഇല്ലെന്ന വാദങ്ങളും എതിരാളികളടക്കം ഉയര്‍ത്തിയിരുന്നു. സിപിഎം എഎ റഹീമിന് സീറ്റ് നല്‍കിയപ്പോഴും മുസ്ലീം പ്രതിനിധ്യം സിപിഎം ഉറപ്പാക്കിയെന്ന വാദം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് മുസ്ലീം പ്രാതിനിധ്യം ഒഴിവാക്കുന്നുമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഈ വാദങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ജെബിയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് നിസംശയം പറയാം. മധ്യകേരളത്തിലെ തന്നെ ഏറെ പാരമ്പര്യമുള്ള മുസ്ലീം കുടുംബത്തില്‍ നിന്നാണ് ജെബിയുടെ വരവ്. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബാംഗമായ ജെബി പക്ഷേ തന്റെ അധ്വാനവും കഴിവും കൊണ്ടുതന്നെയാണ് രാഷ്ട്രീയ രംഗത്ത് ഉയര്‍ന്നത്.
യൂത്ത് കോണ്‍ഗ്രസിലെ സമര രംഗത്ത് സജീവ സാന്നിധ്യമായിരുന്നു എന്നും ജെബി മേത്തര്‍. ആലുവാ മുനിസിപ്പാലിറ്റിയിലെ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ജെബി.