/sathyam/media/post_attachments/7NFibDUlrpoA8vy4grBN.jpg)
തിരുവനന്തപുരം: നാല്‍പ്പതിരണ്ട് വര്‍ഷത്തിലേറെ പിന്നിട്ട ശേഷമാണ് ഒരു വനിതയെ രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് അയക്കുന്നത്. 1974-80 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന ലീല ദാമോദര മേനോന്‍ ആണ് ഇതിനു മുമ്പ് കോണ്‍ഗ്രസ് പ്രതിനിധിയായി രാജ്യസഭയിലേക്ക് എത്തിയത്.
ഒന്നും രണ്ടും എട്ടും നിയമസഭയില്‍ അംഗമായിരുന്നു ലീല ദാമോദര മേനോന്‍. എഐസിസി അംഗമായിരുന്ന അവര്‍ മുന്‍ മന്ത്രി കെഎ ദാമോദരന്റെ ഭാര്യയായിരുന്നു. ഇവര്‍ക്ക് ശേഷം മറ്റൊരു വനിതയെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നില്ല.
കഴിഞ്ഞ നാലു പതിറ്റാണ്ടായി രാജ്യസഭയിലേക്ക് ഒഴിവു വരുമ്പോള്‍ കോണ്‍ഗ്രസിലെ വനിതാ നേതൃത്വം സീറ്റ് ചോദിക്കുമ്പോള്‍ ഒഴിവു കഴിവുകള്‍ പറയുന്ന നേതൃത്വം ഇക്കുറി പക്ഷേ ആവശ്യം ഗൗരവമായി എടുത്തു. മുന്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് ലഭിക്കാതിരുന്നതോടെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
വലിയ തിരിച്ചടിയാണ് ഈ പ്രവര്‍ത്തി മൂലം കോണ്‍ഗ്രസിനുണ്ടായത്. സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതികളും ഇതോടെ ഉയര്‍ന്നിരുന്നു. ഈ ആക്ഷേപങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ജെബി മേത്തറുടെ സ്ഥാനാര്‍ത്ഥിത്വം.