/sathyam/media/post_attachments/LTT4NXioWv4GV2tk1NYX.jpg)
ആലപ്പുഴ: സിൽവർ ലൈനിൽ അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിക്ക് കൺസൾട്ടൻസി കമ്പനിയെ നിയമിച്ചതിൽ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
രമേശ് ചെന്നിത്തലയുടെ വാക്കുകള്‍...
കെ റയിലിന് പിറകെ നടക്കുന്ന അഴിമതിയെക്കുറിച്ച് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ആഗോള ടെൻഡർ പോലുമില്ലാതെയാണ് സിസ്റ്റ്റ എന്ന ഫ്രഞ്ച് കമ്പനിയെ കൺസൾട്ടൻ്റ് ആയി നിയമിച്ചിരിക്കുന്നത്. സിസ്റ്ററയുടെ ഇന്ത്യൻ അനുബന്ധ കമ്പനിയായ എസ് എ ഐ കൺസൾട്ടിംഗ് എൻജിനീയറിങ് ലിമിറ്റഡിനെ ലോക ബാങ്ക് അഴിമതി കാരണം നിരോധിച്ചിരുന്നു.
ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ മുഖ്യമന്ത്രി നേരിട്ട് ഈ കമ്പനിയെ നിയമിച്ചിരിക്കുകയാണ്.
പദ്ധതിയുടെ അഞ്ച് ശതമാനമാണ് കൺസൾട്ടൻസി ഫീസായി നൽകുന്നത്.
അതായത് 3000 കോടി രൂപയ്ക്ക് മുകളിൽ വെറും കൺസൾട്ടൻസി ഫീസായി നൽകുകയാണ് ഇടതുസർക്കാർ. വലിയൊരു അഴിമതി കെ റെയിൽ പദ്ധതിക്ക് പിന്നിൽ അരങ്ങേറുകയാണ് എന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഈ പദ്ധതിക്ക് വേണ്ടി വായ്പ ലഭിക്കില്ല എന്ന് ബോധ്യം വന്നപ്പോൾ പാവം ജനങ്ങളുടെ സ്ഥലം ഏറ്റെടുത്തു പണയപ്പെടുത്തുവാൻ പിണറായി വിജയൻ സർക്കാർ ഗൂഡാലോചന നടത്തുകയാണ് .
ഈ ജനവിരുദ്ധ കെ റയിൽ പദ്ധതിയെ ജനങ്ങൾക്കൊപ്പം നിന്ന് യുഡിഎഫ് ശക്തമായി എതിർക്കും എന്ന് ഞങ്ങൾ ആവർത്തിക്കുകയാണ്.