/sathyam/media/post_attachments/bmvCIerpJ1Ts5yAF6aEh.jpg)
തൃശൂർ: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനോട് ആരാധനമൂത്ത് പുതിയ വീടിന് കെ.എസ്.ഭവന്‍ എന്ന് പേരിട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ സെക്രട്ടറി ഇന്‍ഷാദ് വലിയകത്താണ് വീടിന് കെഎസ് ഭവന്‍ എന്ന് പേരിട്ടത്.
വീട്ടിലെ അതിഥി മുറിയിൽ സുധാകരന്റെ ഒരു കൂറ്റൻ ചിത്രവുമുണ്ട്. തൃശൂര്‍ എടത്തിരിത്തി ചൂലൂരിലാണ് കെ എസ് ഭവനം. സുധാകരന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സമയത്ത് മുഖചിത്രം വരച്ച ബൈക്കുമായി തൃശൂരില്‍ നിന്ന് കണ്ണൂരിലേയ്ക്ക് യാത്ര നടത്തിയതോടെയാണ് ആരാധന പുറംലോകമറിഞ്ഞത്.
അഞ്ചു സെന്റ് ഭൂമിയില്‍ ആയിരം സ്ക്വയര്‍ ഫീറ്റിലാണ് കെ എസ് ഭവനം നിർമ്മിച്ചിരിക്കുന്നത്. വീട് പണി തീർന്നതോടെ വീടിന് എന്ത് പേരിടും എന്ന കാര്യത്തിൽ ഇൻഷാദിന് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല. വീട് സന്ദര്‍ശിക്കാമെന്ന് കെ.സുധാകരന്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്.