/sathyam/media/post_attachments/t7wIOXRzMECIwRXMfmZs.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പെയ്‌മെന്റ് സീറ്റ് ആണെന്ന ആരോപണവുമായി ആര്‍എസ്പി. ജെബി മേത്തര്‍ പണം കൊടുത്ത് സീറ്റ് വാങ്ങിയതാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു. ഇതിലൂടെ ചെറുപ്പക്കാരിയായ ഒരു വനിതയ്ക്കും ന്യൂനപക്ഷ സമുദായത്തിനും സീറ്റ് കിട്ടിയെന്നും അസീസ് പരിഹസിച്ചു.
ആര്‍വൈഎഫ് പ്രതിനിധി സമ്മേളനത്തിലാണ് വിവാദ ആരോപണം. എന്നാൽ, ആരോപണം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി അസീസ് രംഗത്തെത്തി. ജെബി മേത്തർ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് പറഞ്ഞിട്ടില്ലെന്നും അത് വ്യാഖ്യാനം മാത്രമാണെന്നും അസീസ് പറഞ്ഞു. വിവാദപരാമര്‍ശത്തില്‍ അസീസിനെതിരെ നടപടിയെടുക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു.