സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍; സോണിയ ഗാന്ധിയുടെ അനുവാദം തേടുമെന്ന് ശശി തരൂര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുവാദം തേടുമെന്ന് കോൺഗ്രസ് എംപി ശശി തരൂര്‍. സോണിയ ഗാന്ധിയുമായി സംസാരിച്ചശേഷം തീരുമാനമെടുക്കുമെന്ന് തരൂര്‍ വ്യക്തമാക്കി.

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്കുണ്ടെന്നും ഇതു ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞിരുന്നു. സോണിയ ഗാന്ധിയുടെ അനുമതി കിട്ടിയാൽ തരൂരിന് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാമെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തരൂരിനെ പാർട്ടി കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തി. പങ്കെടുക്കാൻ തയ്യാറായാൽ സ്വാഗതം എന്ന് കോടിയേരി പറഞ്ഞു. ബിജെപി പങ്കെടുക്കാത്തതു കൊണ്ടാണ് കോണ്‍ഗ്രസും സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാത്തതെന്ന് കോടിയേരി ആരോപിച്ചു.

ഇടതുപക്ഷവിരുദ്ധ ചേരി ഉണ്ടാക്കാന്‍ ആര്‍എസ്എസ് സഹായം ഉറപ്പിക്കലാണ് ലക്ഷ്യം. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്താല്‍ സ്വാഗതം, അല്ലെങ്കില്‍ രാഷ്ട്രീയ പാപ്പരത്തമെന്നും കോടിയേരി പറഞ്ഞു.

Advertisment