/sathyam/media/post_attachments/QLZ9g7xBvxEsZEzuQVgg.jpg)
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് എംപി ശശി തരൂരിന് ഹൈക്കമാൻഡിന്റെ അനുമതിയില്ല. കെപിസിസിയുടെ താത്പര്യം കൂടി പരിഗണിച്ചാണ് ഇക്കാര്യത്തിൽ ഹൈക്കമാന്‍ഡ് തീരുമാനം എടുത്തത് എന്നാണ് സൂചന.
സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സോണിയയോട് സംസാരിച്ച് തീരുമാനിക്കുമെന്ന നിലപാടിലായിരുന്നു തരൂർ. സോണിയയുടെ അനുവാദം തേടുമെന്ന് തരൂർ കഴിഞ്ഞ ദിവസം പറഞ്ഞു. വിലക്ക് സംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടെത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിൻറെയും കെവി തോമസിന്‍റെയും പ്രതികരണം. അനുവാദം തേടി ഇരുവരും കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കുകയും ചെയ്തു.