'ശ്രീലങ്കയുടെ 'കേപ്ടനും' വൈസ് 'കേപ്ടനും'! വമ്പൻ പദ്ധതികളുടെ പേരിൽ കടമെടുത്ത് മുടിച്ച് ഒരു നാടിനെ കുത്തുപാളയെടുപ്പിക്കുന്നതിന്റെ കാരണഭൂതർ'-കെ-റെയില്‍ വിഷയത്തില്‍ ഒളിയമ്പുമായി ബല്‍റാം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. അവശ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതും, ഇന്ധനക്ഷാമവും ജനജീവിതം താറുമാറാക്കി. മണിക്കൂറുകള്‍ നീണ്ട പവര്‍ കട്ടാണ് ശ്രീലങ്കയിലെങ്ങും. ഭരണകൂടത്തിനെതിരെ ശ്രീലങ്കയില്‍ പ്രതിഷേധവും ശക്തമാവുകയാണ്.

പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്ത് നടക്കുമ്പോള്‍ ശ്രീലങ്കന്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

"ശ്രീലങ്കയുടെ കേപ്ടനും വൈസ് കേപ്ടനും. വമ്പൻ പദ്ധതികളുടെ പേരിൽ കടമെടുത്ത് മുടിച്ച് ഒരു നാടിനെ കുത്തുപാളയെടുപ്പിക്കുന്നതിന്റെ കാരണഭൂതർ''-എന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ, പ്രധാനമന്ത്രി മഹീന്ദ്ര രാജപക്‌സെ എന്നിവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

Advertisment