/sathyam/media/post_attachments/fbM8udGt113FofbNCqxk.jpg)
കൊല്ലം: മാതാപിതാക്കളുടെ മുന്നിൽ വെച്ച് പത്താംക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു. കൊല്ലം പൂത്തൂർ ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്. ഉച്ചയ്ക്ക് ശേഷമാണ് സംഭവം. എന്താണ് ആത്മഹത്യയുടെ യഥാർത്ഥ കാരണമെന്ന് അറിവായിട്ടില്ല. ബന്ധുവീട്ടിലെ കിണറ്റിൽ ചാടിയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെ സ്‌കൂളിലെ വാര്‍ഷികാഘോഷം നടക്കുകയായിരുന്നു. പരീക്ഷ അടുത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തേണ്ടതില്ലെന്ന് അധ്യാപകര്‍ അറിയിച്ചിരുന്നു. എന്നാല്‍ നീലിമയും മറ്റ് രണ്ട് സുഹൃത്തുക്കളും സ്‌കൂളിലേക്ക് പോയിരുന്നു.
വിദ്യാർഥികളെ റോഡിൽ കണ്ടതിനെത്തുടർന്ന് നാട്ടുകാരിൽ ചിലർ വിവരം സ്കൂളിൽ അറിയിക്കുകയായിരുന്നു. സ്കൂളിൽ നിന്നും അധ്യാപകർ സ്ഥലത്തെത്തുകയും കുട്ടികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
പിന്നീട് അധ്യാപകർ രക്ഷാകർത്താക്കളെ സ്കൂളിൽ വിളിച്ചുവരുത്തി അവർക്കൊപ്പം കുട്ടികളെ വീട്ടിലേക്ക് അയച്ചു. വീട്ടിലേക്ക് വരുന്ന വഴി, അടുത്ത ബന്ധുവിന്റെ വീട്ടിലെ കിണറ്റിലേക്ക് കുട്ടി ചാടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us