/sathyam/media/post_attachments/LpaZKKNsRJ4v4XDQGaN4.jpg)
കോട്ടയം: തനിക്കു കറുപ്പ് നിറമാണെന്ന മുൻമന്ത്രി എം.എം.മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. എം.എം.മണിക്ക് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിറമാണോയെന്ന് അദ്ദേഹം ചോദിച്ചു.
ഇതുപോലെ പാഴ് വാക്കുകൾ പറയുന്ന ആളുകളുണ്ടെന്നും അത്തരക്കാരെ അവഗണിക്കുകയാണ് നമ്മൾ ചെയ്യേണ്ടതെന്നും തിരുവഞ്ചൂർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
അഞ്ചേരി ബേബി വധക്കേസിൽ ഹൈക്കോടതി കുറ്റ വിമുക്തനാക്കിയതിന് ശേഷമാണ് എംഎം മണി വിവാദപരാമർശം നടത്തിയത്. തിരുവഞ്ചൂർ വഞ്ചകനാണെന്നും അദ്ദേഹം രാഷ്‌ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും എംഎം മണി ആരോപിച്ചിരുന്നു.