സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു.

സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും വ്യക്തമാക്കിയിട്ടും കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

https://www.facebook.com/VMBJP/videos/298778165551124/?t=0

 

വീടുകളില്‍ അതിക്രമിച്ചുകയറി കല്ലിടുകയാണ്. നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നത്. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടിക്കെതിരേ കേരളത്തിലെ ജനങ്ങള്‍ ഒരു മാസമായി തെരുവില്‍ പ്രതിഷേധത്തിലാണെന്നും മുരളീധരന്‍ പറഞ്ഞു.

Advertisment