/sathyam/media/post_attachments/mwBH2fkiv6IXJDFTQgMb.jpg)
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിക്കുമ്പോള്‍, കൊച്ചി മെട്രോയ്ക്കു വേണ്ടി അന്നത്തെ ഇടതു എംപിമാര്‍ നടത്തിയ സമരം ഓര്‍മ്മിപ്പിക്കുകയാണ് മന്ത്രി പി. രാജീവ്.
മന്ത്രി പി. രാജീവിന്റെ കുറിപ്പ്:
ഞങ്ങളും കുറച്ചു കാലം പാർലമെണ്ട് അംഗങ്ങളായി ഡൽഹിയിലുണ്ടായിരുന്നു. ഈ ചിത്രങ്ങൾ അന്നത്തേതാണ്.. കൊച്ചി മെട്രോക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഇടതു എംപിമാർ ഗാന്ധി പ്രതിമക്ക് മുമ്പിൽ നടത്തിയ സത്യഗ്രഹങ്ങളുടെ ചിത്രങ്ങളാണ് രണ്ടെണ്ണം.
https://www.facebook.com/prajeevofficial/posts/5317267788285277
പാർലമെണ്ടിൽ പ്രത്യേക പരാമർശങ്ങളിലൂടെ ഉന്നയിച്ചതിൻ്റേതാണ് മറ്റു രണ്ടു രേഖകൾ. ഇതു കൂടാതെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അദ്ധ്യക്ഷനും ഞാൻ ജനറൽ കൺവീനറുമായി പ്രവർത്തിച്ച കൊച്ചി നഗര വികസന സമിതി മെട്രോ ക്കായി സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ അന്നത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പങ്കെടുത്തിരുന്നു.
അന്ന് കേരളവും കേന്ദ്രവും ഭരിച്ചിരുന്നത് കോൺഗ്രസ് നയിച്ച സർക്കാരുകളായിരുന്നു. പ്രായാധിക്യം വകവെയ്ക്കാതെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അന്ന് ഡൽഹിയിലേക്ക് വന്നു. അദ്ദേഹവും ഞാനും അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ നേരിൽ കണ്ടതും മെട്രോക്ക് അനുമതി തേടിയായിരുന്നു. ഇന്നത്തെ വാർത്തകൾ കണ്ടപ്പോൾ ഇതൊക്കെ ഓർത്തു പോയി .