സുരേഷ് ഗോപിയുടെ താടി കണ്ട് ഇത് താടിയോ അതോ മാസ്‌ക്കോ എന്ന് ഉപരാഷ്ട്രപതി; താടിയാണ് സാർ, പുതിയ സിനിമക്കു വേണ്ടിയെന്ന് മറുപടി-വീഡിയോ വൈറല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയിൽ നടത്തിയ പ്രസംഗം ശ്രദ്ധ നേടിയതിനു പിന്നാലെ സുരേഷ് ഗോപിയുടെ മറ്റൊരു വീഡിയോയും വൈറലാകുന്നു. സഭാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സുരേഷ് ഗോപിയുടെ പുതിയ ലുക്കിലുള്ള സംശയമാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നത്.

സംഭവം ഇങ്ങനെ: സുരേഷ് ഗോപിയുടെ താടി കണ്ട് ഇത് താടിയോ അതോ മാസ്‌ക്കോ എന്ന് ആരായുകയായിരുന്നു വെങ്കയ്യ നായിഡു. താടിയാണ് സര്‍. അടുത്ത സിനിമയ്ക്കു വേണ്ടിയുള്ള എന്റെ പുതിയ ലുക്ക് ആണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പാപ്പന്റെ ലുക്കാണിത്. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'. ചിത്രത്തില്‍ മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

Advertisment