/sathyam/media/post_attachments/E4eMoGlAxDw56TxHWkUh.jpg)
കൊച്ചി: കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സി.പി.ഐ. പിറവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. തങ്കച്ചന് എതിരേ നടപടി. തങ്കച്ചനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പാർട്ടി മേൽക്കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് തങ്കച്ചനെതിരായ നടപടി. സമരത്തിൽ പങ്കെടുത്തതിൽ തനിക്ക് തെറ്റുപറ്റിയതായി കെസി തങ്കച്ചൻ പാർട്ടിയോട് രേഖാമൂലം വ്യക്തമാക്കിയിരുന്നു.
പാഴൂരിൽ സിൽവർലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത തങ്കച്ചനോടു കഴിഞ്ഞ ദിവസം സിപിഐ വിശദീകരണം തേടിയിരുന്നു. പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കില്ലെന്നും ജനങ്ങൾക്ക് ഒപ്പമായിരിക്കും തന്റെ നിലപാടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്കച്ചന്റേതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.രാജു വ്യക്തമാക്കിയിരുന്നു.