കൊല്ലത്ത് പ്ലസ് വൺ വിദ്യാ‍ർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് അഞ്ചു പേര്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കടക്കലില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഒളിവിലായിരുന്ന പ്രതി സുഹൈലിനെ കഴക്കൂട്ടത്ത് നിന്നുമാണ് പോലിസ് പിടികൂടിയത്. പോലീസ് അന്വേഷണം ആരംഭിച്ചദിവസം മുതല്‍ ഇയാള്‍ ഒളിവിലായിരുന്ന മോബൈല്‍ ടവ്വര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഹൈല്‍ പോലീസ് വലയിലായത്.

Advertisment

നേരത്തെ ചിതറ സ്വദേശികളായ മോഹനന്‍, സുധീര്‍, വിഷ്ണു, നിയാസ് എന്നിവരെ പിടികൂടിയിരുന്നു. ഇതോടെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ ഏണ്ണം അഞ്ചായി.

സ്കൂളില്‍ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പെൺകുട്ടി പറഞ്ഞത്. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി കഴിഞ്ഞ ജൂൺമാസം മുതല്‍ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കൗൺസിലിം​ഗിൽ വ്യക്തമായത്.

Advertisment