കൊച്ചി: മലയാളത്തിലെ പ്രമുഖ നായക നടന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് മയക്കു മരുന്ന് പിടിച്ചെടുത്തോയെന്ന ചോദ്യം ഉയർത്തി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. കൊച്ചിൻ ജോയിന്റ് എക്‌സൈസ് കമ്മീഷണറോട് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് സന്ദീപ് വാര്യർ ആവശ്യപെട്ടത്.
വിദേശത്ത് നിന്ന് മയക്കുമരുന്ന് ഫോറിൻ പോസ്റ്റ് ഓഫീസ് വഴി വന്ന വിവരം കസ്റ്റംസ് കൈമാറിയത് അനുസരിച്ച് സംസ്ഥാനത്ത് എക്സൈസ് വകുപ്പ് റെയ്ഡ് നടത്തിയിരുന്നോ എന്നും സന്ദീപ് ചോദിക്കുന്നുണ്ട്.
ഈ കേസിൽ പുനലൂർ സ്വദേശിയെ അറസ്റ്റു ചെയ്തിട്ടുണ്ടോയെന്നും തുടർന്ന് നടന്ന റെയ്‌ഡിൽ നാലഞ്ച് ദിവസങ്ങൾക്ക് മുമ്പ് മലയാളത്തിലെ പ്രമുഖ നായക നടന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് മയക്കു മരുന്ന് പിടിച്ചെടുത്തോയെന്നുമാണ് സന്ദീപിൻ്റെ ചോദ്യം.
സന്ദീപ് ഫേസ്ബുക്ക് കുറിപ്പിൽ നടൻ്റെ പേര് വ്യക്തമാക്കുന്നില്ലെങ്കിലും ഒരു മുൻനിര നടനാണ് ആരോപണ വിധേയനെന്നാണ് സൂചന. നടൻ്റെ ഫ്ലാറ്റ് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ആളിൻ്റെ പക്കൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തതെന്നാണ് സൂചന.
സന്ദീപ് ജി വാര്യർ ഫേസ് ബുക്കിൽ കുറിച്ചത് :
കൊച്ചിൻ ജോയിന്റ് എക്‌സൈസ് കമ്മീഷണറോട് ചില ചോദ്യങ്ങൾ .
വിദേശത്ത് നിന്ന് മയക്കുമരുന്ന് ഫോറിൻ പോസ്റ്റ് ഓഫീസ് വഴി വന്ന വിവരം കസ്റ്റംസ് കൈമാറിയത് അനുസരിച്ച് എത്ര റൈഡുകൾ നടത്തി ?
ഈ കേസിൽ പുനലൂർ സ്വദേശിയെ അറസ്റ്റു ചെയ്തിട്ടുണ്ടോ ?
തുടർന്ന് നടന്ന റെയ്‌ഡിൽ നാലഞ്ച് ദിവസങ്ങൾക്ക് മുമ്പ് മലയാളത്തിലെ പ്രമുഖ നായക നടന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് മയക്കു മരുന്ന് പിടിച്ചെടുത്തോ ?
അതിന്റെ അന്വേഷണം എവിടെയെത്തി ?
വാർത്ത മാധ്യമങ്ങൾ മുക്കിയോ ?
https://www.facebook.com/692247824150320/posts/7231196386922065/