3884.06 കോടി രൂപയുടെ വിറ്റുവരവ്, മൊത്തം പ്രവര്‍ത്തനലാഭം 384.60 കോടി രൂപ, പ്രവര്‍ത്തന ലാഭത്തില്‍ 273.38 കോടി രൂപയുടെ വര്‍ധനവ് ! കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി പി രാജീവ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2021 -22 സാമ്പത്തികവര്‍ഷം 3884.06 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയതായി മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Advertisment

2020-21 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയുടെ വര്‍ധനവാണ് വിറ്റുവരവില്‍ ഉണ്ടായത്. (16.94 ശതമാനം).സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനലാഭം 384.60 കോടി രൂപയാണ്. പ്രവര്‍ത്തന ലാഭത്തില്‍ 273.38 കോടി രൂപയുടെ വര്‍ധനവുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 245.62 ശതമാനത്തിന്റെ വര്‍ധനവാണിതെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുകയും പ്രൊഫഷണലായി നടത്തുകയും ചെയ്യുന്നതില്‍ കേരളം ഒരു മാതൃക സൃഷ്ടിക്കുകയാണെന്ന് വ്യവസായ മന്ത്രി പറഞ്ഞു. പൊതു മേഖലയെ സംരക്ഷിക്കാനുള്ള കേരളത്തിന്റെ നടപടികള്‍ക്ക് കരുത്ത് പകരുന്നതാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നേട്ടമെന്നും പി.രാജീവ് പറഞ്ഞു.

Advertisment