/sathyam/media/post_attachments/VL4YAsHJhASyzUM7Sc1n.jpg)
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിരുദ്ധ പ്രചാരണത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ജനാധിപത്യത്തിൽ വിശ്വസിക്കുന്നുവെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക വാഹനവും മറ്റ് സംവിധാനവും ഉപേക്ഷിച്ച് ബി ജെ പിയുടെ വാഹനത്തിലാണ് കെ റെയിൽ വിരുദ്ധ സമരത്തിന് പോകേണ്ടത്.
കെ റെയിലിന് പിന്തുണ ഏറുകയാണ്. സർക്കാരിൻ്റെ സൗകര്യമുപയോഗിച്ച് സർക്കാരിനെതിരെ സമരത്തിനിറങ്ങുന്നത് നാണക്കേട് ആണ്. ഒരു വികസന പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി തന്നെ ഇറങ്ങുന്നത് അപൂർവ്വമാണ്.
കേന്ദ്ര മന്ത്രി എന്ന നിലയിൽ ഒരു മൊട്ടുസൂചിയുടെ പ്രയോജനം പോലും കേരളത്തിന് വേണ്ടി വി മുരളീധരൻ ചെയ്യുന്നില്ലെന്നും വി ശിവൻ കുട്ടി അഭിപ്രായപ്പെട്ടു.