/sathyam/media/post_attachments/qOFFJC2zXZRGnxOKLpfx.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് റമസാൻ വ്രതം ഞായറാഴ്ച ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. തമിഴ്നാട് പുതുപ്പേട്ടയിയിലും പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലും മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് ഇത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. ഒമാന്‍ ഒഴികേയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച വ്രതം ആരംഭിച്ചിരുന്നു.