ഇന്നത്തെ കമ്മീഷന്‍ യോഗത്തിലും എല്‍ഡിസിയുടെ ചുരുക്കപ്പട്ടിക പുറത്തുവിടാന്‍ തീരുമാനമില്ല; പി.എസ്.സിയുടെ മെല്ലപ്പോക്കിനെതിരെ ഉദ്യോഗാര്‍ത്ഥികളില്‍ പ്രതിഷേധം ശക്തമാകുന്നു; വിഷാദ അവസ്ഥയിലെന്നും ഉദ്യോഗാര്‍ത്ഥികള്‍; ഒഴിവുകളില്‍ താത്കാലികക്കാരെ തിരുകിക്കയറ്റുന്നുവെന്നും ആരോപണം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: വിജ്ഞാപനം പ്രസിദ്ധീകരിച്ച് രണ്ടരവർഷം കഴിഞ്ഞിട്ടും എല്‍ഡിസി പരീക്ഷയുടെ ചുരുക്ക പട്ടിക പോലും പുറത്തുവിടാതെ കേരള പി.എസ്.സി. സാധ്യത പട്ടിക മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് ഫെബ്രുവരി 22ന്‌ ഫേസ്ബുക്ക് പോസ്റ്റിലൂടെ പി.എസ്.സി അറിയിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് കഴിഞ്ഞിട്ട് ഏപ്രില്‍ ആയിട്ടും ഒന്നും നടക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Advertisment

ഇന്ന് നടന്ന കമ്മീഷന്‍ യോഗത്തിലും എല്‍ഡിസിയെ പറ്റി തീരുമാനമുണ്ടാകാത്തതില്‍ ഉദ്യോഗാര്‍ത്ഥികളില്‍ കനത്ത അമര്‍ഷമാണുണ്ടാക്കുന്നത്. പി.എസ്.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം രേഖപ്പെടുത്തി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. പി.എസ്.സി ഇത്രയും അധപതിച്ച ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ഒരു കമന്റ്. കാത്തിരുന്ന് വിഷാദ അവസ്ഥയിലെത്തിയെന്നും നിരവധി പേര്‍ പറയുന്നു.

https://www.facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION/posts/993691631319379

മുന്‍ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചിട്ടും മാസങ്ങളേറെയായി. അതുകൊണ്ട് തന്നെ നിരവധി ഒഴിവുകളുണ്ടെന്നും, എന്നാല്‍ ഇതില്‍ താത്കാലികക്കാരെ തിരുകിക്കയറ്റുകയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപണമുന്നയിക്കുന്നു.

എല്‍ജിഎസ് പരീക്ഷയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ബിരുദതല പരീക്ഷയുടെ പ്രാഥമികഘട്ട ഫലങ്ങള്‍ പോലും പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടില്ല.

Advertisment