ഐഎന്‍ടിയുസിയുടെ സ്ഥാനം പോഷക സംഘടനയ്ക്ക് മുകളില്‍! ഐ.എന്‍.ടി.യു.സിയെ ചേര്‍ത്ത് നിര്‍ത്തി സുധാകരന്‍; പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഐഎൻടിയുസി - വി ഡി സതീശൻ തർക്കം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഇടപെട്ട് ഒത്തുതീർപ്പാക്കി. ഭരണഘടനാപരമായി പോഷക സംഘടന എന്ന ലേബലില്‍ കോണ്‍ഗ്രസില്‍ ഐഎന്‍ടിയുസി ഇല്ലെങ്കിലും അതിനെല്ലാം മുകളിലാണ് ഐ.എന്‍.ടി.യു.സിയുടെ സ്ഥാനമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനായാണ് എന്ന് തന്നെയാണ് സതീശന്‍ പറഞ്ഞത്. തര്‍ക്കമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. തെറ്റിദ്ധാരണയില്‍ നിന്നാണ് പ്രകടനമുണ്ടായത്. പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും. നാട്ടകം സുരേഷിനോട് വിശദീകരണം ചോദിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Advertisment