ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/n1EtmYoWSzz4NRkJffX9.jpg)
കവരത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ചകളില്‍ മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും സൈക്കിളില്‍ ജോലിക്കെത്തണമെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സര്‍ക്കുലര്‍. ഈ ദിവസം സൈക്കിള്‍ ഡേ ആയിരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ലക്ഷദ്വീപ് മലിനീകരണ നിയന്ത്രണ കമ്മിറ്റി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Advertisment
ഈ ഉത്തരവ് ഏപ്രില്‍ ആറു മുതല്‍ നിലവില്‍ വന്നതായും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ലക്ഷദ്വീപ് സ്വദേശിനിയായ സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്താന ഉത്തരവിനെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചു. പെട്രോളിനും ഡീസലിനും വില കൂടിയ സാഹചര്യത്തില്‍ ഇതൊരു ശീലമാക്കുന്നതാണ് നല്ലതെന്ന് അവര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us