കെപിസിസിയുടെ നിര്‍ദ്ദേശം കെ.വി. തോമസ് ലംഘിച്ചു; കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരമാകും ഹൈക്കമാന്‍ഡ് തീരുമാനമെന്ന് താരിഖ് അന്‍വര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കെ വി തോമസിനെതിരായ നടപടി കെപിസിസി തീരുമാനിക്കുമെന്ന് നേതാവ് താരിഖ് അന്‍വര്‍. കെപിസിസിയുടെ നിർദ്ദേശമനുസരിച്ചാവും ഹൈക്കമാൻഡ് തീരുമാനമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. കെപിസിസിയുടെ നിർദ്ദേശം കെ വി തോമസ് ലംഘിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കെവി തോമസിനെ വിലക്കിയത് കെപിസിസി ആണ്. സംസ്ഥാന ഘടകത്തെ മറികടന്ന് തീരുമാനം എടുക്കില്ല. കെപിസിസി തീരുമാനം എന്താണോ അത് ഹൈക്കമാന്‍ഡും അംഗീകരിക്കുമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങൾ വ്യക്തമാക്കി.

സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. സി.പി.എം സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്. കേരളത്തിന് പുറത്ത് സി.പി.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോവുന്നത്. പിന്നെന്തിനാണ് ഈ വിരോധമെന്നും കെ.വി തോമസ് ചോദിച്ചു.

Advertisment