/sathyam/media/post_attachments/iPV1ZAr6n3GoEDEnSpN6.jpg)
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് കെ.വി.തോമസ് കണ്ണൂരിലെത്തി. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും നൂറ് കണക്കിന് പ്രവർത്തകരും കെ വി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വീകരണമാണു സിപിഎം ഒരുക്കിയത്. ചുവന്ന ഷാൾ സ്ഥിരമാക്കുമോ എന്ന ചോദ്യത്തിന് ‘കാത്തിരിക്കൂ’ എന്ന് തോമസ് മറുപടി നൽകി. പറയാനുള്ളത് പാർട്ടി കോൺഗ്രസ് വേദിയിൽ പറയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാൾ ആണെന്ന് നിറത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. വീട്ടിൽ താമര നട്ടപ്പോൾ ബിജെപിയിലേക്ക് പോകുന്നെന്നായിരുന്നു പ്രചാരണം. സുഹൃത്ത് എന്ന നിലയിലാണ് ജയരാജൻ ഷാൾ അണിയിച്ചതെന്ന് ചുവന്ന ഷാൾ സ്ഥിരമാക്കുമോയെന്ന ചോദ്യത്തോട് കെ വി തോമസ് മറുപടി പറഞ്ഞു.