/sathyam/media/post_attachments/6beKKBJqgYvqwZ6KSvyK.jpg)
കണ്ണൂർ: കോൺഗ്രസ് നേതാവ് കെ.വി.തോമസ് സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിനെത്തി. കെ.വി.തോമസിനെ സെമിനാറിലേക്കു ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായാണെന്നു സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
'കെവി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ്. അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി തുടരുന്നു. സെമിനാറില്‍ പങ്കെടുത്താല്‍ മൂക്കു ചെത്തിക്കളയും എന്നു ചിലര്‍ പറഞ്ഞു. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല. നാളേയും ഒന്നും സംഭവിക്കില്ല.' മുഖ്യമന്ത്രി വ്യക്തമാക്കി.
സെമിനാറിലെ മുഖ്യാതിഥിയായ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്വീകരിച്ചു. പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കെവി തോമസിനെതിരായ അച്ചടക്ക നടപടിയിൽ കോൺഗ്രസ്സിൽ ചർച്ചകൾ തുടരുകയാണ്.