/sathyam/media/post_attachments/548MVppQ42GEg9uZIoNi.jpg)
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നാനാത്വം അട്ടിമറിച്ച് ഏകത്വം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു.
എല്ലാം ഒന്നു മതി എന്ന നിലപാട് ഒരാളിലും ഒരു പാർട്ടിയിലും ഒരു മതത്തിലുമെത്തി നിൽക്കുന്ന സാഹചര്യം ഉണ്ടാക്കും. ഭരണഘടനാ ശിൽപ്പികൾ നാനാത്വത്തിൽ ഏകത്വത്തിനുവേണ്ടിയാണു നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചാണ് സ്റ്റാലിൻ സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മതേതരത്വത്തിന്‍റെ മുഖാണ് അദ്ദേഹം. ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഈ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത് തന്റെ കടമയാണ്. പിണറായിയോടുള്ള സ്നേഹവും കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധവും കൊണ്ടാണ് സെമിനാറിനെത്തിയതെന്നും സ്റ്റാലിന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേരുതന്നെ തെളിവാണെന്നും സ്റ്റാലിന്‍ പറഞ്ഞു.